രോഗവിമുക്തി നേടിയവരുടെ മാതാപിതാക്കള്‍ക്ക് ഇനിയുള്ളവരെ എങ്ങനെ സഹായിക്കാം?

നിങ്ങളുടെ അനുഭവസമ്പത്തുകൊണ്ട് പുതുതായി കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെട്ട കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും.

ആത്മവിശ്വാസവും പ്രതീക്ഷയും നിലനിര്‍ത്തി ഏറ്റവും നൂതനമായ ചികിത്സ കുട്ടികള്‍ക്ക് ലഭിക്കുമ്പോഴാണ്, ചികിത്സ ഫലം മെച്ചപ്പെടുക. നിങ്ങളുടെ അനുഭവവും, അറിവും, പുതുതായി കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുമായി പങ്കിടുന്നതിലൂടെ, കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട കൃത്യമായ അറിവുകള്‍ അവരിലേക്ക് പകരാന്‍ സാധിക്കും. കാന്‍സര്‍ ചികിത്സ കഴിഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടിച്ചുകൊണ്ട് തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടാനുള്ള വേദികളൊരുക്കണം, അതുവഴി പുതുതായി കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ട കുട്ടികള്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കാനും സാധിക്കും.

കാന്‍സര്‍ ചികിത്സ മറ്റെല്ലാ രോഗങ്ങളെയും പോലെതന്നെയാണ്. ചികിത്സകഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടിയും മറ്റെല്ലാ കുട്ടികളെയും പോലെതന്നെ എല്ലാ അര്‍ഥത്തിലും സമന്മാരാണെന്ന കാര്യം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയണം.

നിങ്ങളുടെ  കഴിവും  സാഹചര്യവും  അനുസരിച്ച്   ഇതിനുവേണ്ടി വിവിധ  മാര്‍ഗ്ഗങ്ങള്‍  ഉപയോഗപ്പെടുത്താം. പുസ്തകങ്ങളിലൂടെയും  യുട്യൂബിലൂടെയും  മറ്റ്  ഓണ്‍ലൈന്‍  മാധ്യമങ്ങളിലൂടെയും  അനുഭവങ്ങള്‍  പങ്കിടാം. ഇതിനുവേണ്ട നിര്‍ദേശങ്ങളും  ഉപദേശങ്ങളും  നിങ്ങള്‍ക്ക് ലഭ്യമാക്കാനാഗ്രഹിക്കുന്നു.   താല്‍പര്യമുള്ളവര്‍  childhoodcancerkerala@gmail.com  എന്ന   ഇ-മെയിലിലൂടെ  ബന്ധപ്പെടുക.

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions