This page will be updated soon
1. എന്താണ് കുട്ടികളിലെ ലിവര്‍ കാന്‍സര്‍ ? കുട്ടികളില്‍ കണ്ടുവരുന്ന കരളിനെ ബാധിക്കുന്ന ഒരു തരം കാന്‍സറാണിത്. ഈ കാന്‍സര്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. പ്രധാനമായും രണ്ടുതരം ലിവര്‍ കാന്‍സറുകളാണുള്ളത്. (1)ഹെപ്പാറ്റോബ്ലാസ്റ്റോമ (Hepatoblastoma) ഇത് സാധാരണയായി അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. (2)ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ (Hepato Cellular Canceroma-HCC) ഇത് വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി മുതിര്‍ന്ന കുട്ടികളില്‍ കണ്ടുവരുന്നു. 2. എന്താണ് കരള്‍? ശരീരത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെന്തെല്ലാമാണ് ? ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ്…
1. എന്താണ് വില്‍മ്‌സ് ട്യൂമര്‍ ? (Wilm’s Tumour) കുട്ടികളില്‍ കണ്ടുവരുന്ന ഒരുതരം കിഡ്‌നി കാന്‍സറാണിത്. ഉദരത്തിനുള്ളിലുള്ള ഒരു ജോഡി അവയവങ്ങളാണ് കിഡ്‌നികള്‍. ഇവ ശരീരത്തില്‍ അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളെ നീക്കംചെയ്യുന്നു. ഇവ പിന്നീട് മൂത്രമായി മാറ്റപ്പെടുന്നു. ഈ രോഗം കൂടുതലായും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഈ കാന്‍സര്‍ ആദ്യമായി കണ്ടുപിടിച്ചത് ഡോ. മാക്‌സ് വില്‍മ്‌സ് ആണ്. 2. എന്തൊക്കെയാണ് വില്‍മ്‌സ് ട്യൂമറിന് കാരണമാകുന്നത് ? ഭൂരിഭാഗം കുട്ടികളിലെയും വില്‍മ്‌സ് ട്യൂമറിനുള്ള കാരണം അജ്ഞാതമാണ്. വളരെ അപൂര്‍വ്വമായി, വില്‍മ്‌സ് ട്യൂമര്‍ ജനന…
എന്താണ് ന്യൂറോ ബ്ലാസ്റ്റോമ ? (Neuroblastoma) സാധാരണയായി അഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു തരം കാന്‍സറാണിത്. കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ 8% ശതമാനം പേരില്‍ ഈ കാന്‍സര്‍ ബാധിച്ചുവരുന്നതായി കാണുന്നു. സാധാരണയായി ന്യൂറോബ്ലാസ്റ്റോമയുടെ ഉത്ഭവസ്ഥാനം അടിവയറ്റില്‍ സ്ഥിതിചെയ്യുന്ന രണ്ട് അഡ്രീനല്‍ ഗ്രന്ഥികളിലൊന്നിലോ, കഴുത്ത്, നെഞ്ച്, ഉദരം, ഇടുപ്പ് (pelvis) എന്നിവിടങ്ങളിലെ നട്ടെല്ലിനോട് (spinal cord) ചേര്‍ന്നുള്ള നാഡീകോശങ്ങളിലോ (nerve tissue) കാണുന്നു. ചില കേസുകളില്‍ ന്യൂറോബ്ലാസ്റ്റോമ യഥാര്‍ഥ പ്രദേശത്തിന് പുറത്ത് മജ്ജ, എല്ല്, ലിംഫ് നോഡുകള്‍, കരള്‍,…
നോൺ-ഹോഡ്ജ്ക്കിൻസ്-ലിംഫോമ(Non Hodgkin’s lymphoma) നമ്മുടെ ശരീരത്തിലുള്ള ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരു തരം കാന്‍സറാണ് നോണ്‍-ഹോഡ്ജ്ക്കിൻസ്–ലിംഫോമ. പെണ്‍കുട്ടികളിലേക്കാള്‍ ആണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നോൺ-ഹോഡ്ജ്ക്കിൻസ്-ലിംഫോമ (NHL) പ്രധാനമായും രണ്ടുതരമുണ്ട്. (1) ബി-സെല്‍ എന്‍.എച്ച്.എല്‍. (B-cell NHL) അടിവയറിലും കുടല്‍മാലയിലുമുള്ള ലിംഫ് നോഡുകളെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചിലപ്പോള്‍ തലയിലും കഴുത്തിലുമുള്ള ലിംഫ് നോഡുകളെയും ഇത് ബാധിച്ചേക്കാം. (2) ടി-സെല്‍ എന്‍.എച്ച്.എല്‍. (T-cell NHL) നെഞ്ചിലുള്ള ലിംഫ് നോഡുകളെയാണ് സാധാരണ ബാധിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ലിംഫ് നോഡുകള്‍ക്കു പുറത്തുള്ള ശരീരഭാഗങ്ങളിലും ഇത് ബാധിക്കാം.…
1. എന്താണ് ഹോഡ്ജ്കിന്‍ ലിംഫോമ (എച്ച്.എല്‍) ? കുട്ടികളില്‍ ലിംഫാറ്റിക് സിസ്റ്റത്തില്‍ കണ്ടുവരുന്ന ഒരു തരം കാന്‍സറാണ്. ഏത് പ്രായത്തിലുമുള്ള കുട്ടികളെയും ഇത് ബാധിച്ചേക്കാം. എന്നാല്‍ പ്രായപൂര്‍ത്തിയായ കൗമാരക്കാരിലും യുവാക്കളിലും കൂടുതല്‍ സാധാരണമാണ്. 2. വ്യത്യസ്ത തരം ഹോഡ്ജ്കിന്‍ ലിംഫോമകള്‍ ഏതൊക്കെയാണ്? ഹോഡ്ജ്കിന്‍ ലിംഫോമ പ്രധാനമായി രണ്ട് തരത്തില്‍ ഉണ്ട്. (1)ക്ലാസിക്കല്‍ ഹോഡ്ജ്കിന്‍ ലിംഫോമ 95% ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളിലും കാണുന്നു. (2)ലിംഫോസൈറ്റ് പ്രെഡോമിനൻറ് ഹോഡ്ജ്കിന്‍ ലിംഫോമ (LPHL) 5% ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളിലും കാണുന്നു. 3. എന്താണ് ലിംഫാറ്റിക് സിസ്റ്റം? ഇത് ശരീരത്തിൻ്റെ…
കുട്ടികളില്‍ രക്താര്‍ബുദം (Blood Cancer) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സര്‍ ബ്രെയിന്‍ ട്യൂമറാണ്. ഇംഗ്ലണ്ടില്‍ 16 വയസ്സില്‍ താഴെയുള്ള 2500 കുട്ടികളില്‍ ഒരു കുട്ടിക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാവുന്നു. അതായത് കുട്ടികളില്‍ വളരെ വിരളമായി കാണപ്പെടുന്ന കാന്‍സറാണ് ബ്രെയിന്‍ ട്യൂമര്‍. ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നതെങ്ങനെ? തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളുടെ ധര്‍മ്മം വ്യത്യസ്തമാണ്. തലച്ചോറിന്‍റെ ഏതു ഭാഗത്താണ് കാന്‍സര്‍ അതായത് ബ്രെയിന്‍ ട്യൂമര്‍ രൂപപ്പെടുന്നത് എന്നതനുസരിച്ച് പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. തലച്ചോറില്‍ കാന്‍സര്‍ ഉണ്ടാകുമ്പോള്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്. ഇവ മറ്റുപല…
എന്താണ് ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സര്‍ ? രക്തത്തിലുള്ള കോശങ്ങള്‍ക്ക് (രക്താണുക്കള്‍) പിടിപെടുന്ന കാന്‍സറിനെയാണ് ലുക്കീമിയ (Leukemia) എന്നു പറയുന്നത്. ബ്ലഡ് കാന്‍സറിനെക്കുറിച്ചും അതിന്‍റെ ചികിത്സയെ കുറിച്ചും കാന്‍സര്‍ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ബ്ലഡിലെ കോശങ്ങളെ (രക്താണുക്കള്‍) കുറിച്ചും അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജ (Bone marrow) യെക്കുറിച്ചും മനസ്സിലാക്കേണ്ടത് ആവശ്യമാണ്. എന്താണ് മജ്ജ (Bone marrow) ? അസ്ഥികള്‍ക്കകത്തുള്ള വളരെ കട്ടികുറഞ്ഞ ഭാഗമാണ് മജ്ജ. ചുവന്ന കോശം (ചുവന്ന രക്താണു – Red blood cell), വെളുത്ത കോശം (White blood cell), Platelet…