ഡോ. സൈനുൽ ആബിദീൻ

കണ്ണൂർ ജില്ലയിലെ മാട്ടൂലിൽ ജനനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 1992 ൽ എം.ബി.ബി.എസ്. ബിരുദം. 1998 ൽ ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കുട്ടികളുടെ വിഭാഗത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. 2005 ൽ MRCPCH UK കൈവരിച്ചു. യു.കെ.യിൽ കുട്ടികളുടെ വിഭാഗത്തിലും, കുട്ടികളുടെ കാൻസർ വിഭാഗത്തിലും പരിശീലനം ലഭിച്ചിട്ടുണ്ട്. കാൻസർ ചികിത്സയിൽ പ്രസിദ്ധിയാർജ്ജിച്ച യു.കെ.യിലെ Royal Mardsen Hospital, University College of London Hospital, Imperial College of London, Manchester Children Hospital, Alderhey Children Hospital-Liverpool, Great North Children Hospital – New Castle എന്നീ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിൽ നിന്നും കുട്ടികളുടെ കാൻസർ വിഷയത്തിൽ പരിശീലനം നേടി. New Castle-ലെ Great North Children Hospitalൽ നിന്നും കുട്ടികളുടെ മജ്ജ മാറ്റിവെയ്ക്കൽ (Bone Marrow Transplantation) ൽ ഫെലോഷിപ്പും ചെയ്‌തിട്ടുണ്ട്.
വിജയകരമായ ട്രെയിനിങ്ങിനു ശേഷം യു.കെ. ജനറൽ മെഡിക്കൽ കൗൺസിലിൽ നിന്നും CCT (Certificate of Completion of Training) കരസ്ഥമാക്കി. യു. കെ. യിലെ University of Birmingham-ൽ നിന്നും കാൻസർ വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ (MSc) കരസ്ഥമാക്കിയിട്ടുണ്ട്. Manchester University -യിൽ നിന്ന് Medical Education ൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ട്, സ്‌പെയിൻ, കാനഡ, ഇറ്റലി, പോർച്ചുഗൽ, ഇന്ത്യ എന്നീ സ്ഥലങ്ങളിൽ നടന്ന ഇന്റർനാഷണൽ കോൺഫ്രൻസിൽ കുട്ടികളുടെ കാൻസറിൻ്റെ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ കാൻസർ ജേർണലിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. യു.കെ. യിലെ Royal Oldham Hospital ലും University Hospital of Conventry യിലും, അബുദാബിയിലുള്ള (UAE) Burjeel Hospitalലും Consultant ആയി ജോലി ചെയ്‌തിട്ടുണ്ട്. നിലവിൽ അൽ ഐനിലെ Tawam Hospitalൽ Paediatric Oncology Consultant ആയി ജോലി ചെയ്യുന്നു.
Email : childhoodcancerkerala@gmail.com