ആമുഖം

ഈ വെബ്‌സൈറ്റ് കാൻസർ നിർണ്ണയിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ളതാണ്. കാൻസർ ചികിത്സ ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ്. കുട്ടികളിലെ കാൻസർ രോഗത്തെക്കുറിച്ച് അറിയുകയും കാൻസർ ചികിത്സ ചെയ്യുമ്പോൾ നാം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ ചികിത്സാഫലം നന്നാവുന്നു.

ഈ വെബ്‌സൈറ്റ്, കുട്ടികളുടെ കാൻസറിനെക്കുറിച്ച് പൊതുവായും, വളരെ സാധാരണയായി കുട്ടികളിൽ കാണുന്ന ചില കാൻസറുകളെക്കുറിച്ച് വിശദമായുള്ള വിവരണം നൽകുന്നു. അതിനുപുറമെ, കാൻസർ മരുന്ന് കഴിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്യഫലങ്ങളെക്കുറിച്ചും അത് ഇല്ലായ്‌മ ചെയ്യാനും, ഉണ്ടാവുകയാണെങ്കിൽ തരണം ചെയ്യാനുമുള്ള കാര്യങ്ങൾ സാധാരണ രക്ഷിതാക്കൾക്ക് മനസ്സിലാവുന്ന രീതിയിൽ പ്രതിപാദിക്കുന്നു.  അപ്രതീക്ഷമായി, നിങ്ങളുടെ കുട്ടിയിൽ കാൻസർ രോഗം കണ്ടെത്തിയപ്പോൾ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയെ കുറിച്ചും അതിനെ നേരിടേണ്ടതെങ്ങിനെയെന്നും ചർച്ച ചെയുന്നു.

കുട്ടികളിലെ കാൻസർ വളരെ അസാധാരണമായ രോഗമാണ്. യു.കെ.യിൽ  15 വയസ്സിൽ താഴെയുള്ള  500 കുട്ടികളിൽ ഒരാൾക്ക് കാൻസർ കണ്ടെത്തുന്നു.

വലിയവരിൽ കാണുന്ന കാൻസറിൽ നിന്നും വിഭിന്നമാണ് കുട്ടികളിൽ കാണുന്ന കാൻസർ. വലിയവരിൽ കാണുന്ന കാൻസറിനേക്കാൾ കുട്ടികളുടെ കാൻസർ ചികിൽസിച്ച് ഭേദപ്പെടുത്താൻ എളുപ്പമാണ് എന്നാതാണ് പ്രധാന വ്യത്യാസം. പാശ്ചാത്യ രാജ്യത്ത് കഴിഞ്ഞ 20  വർഷംകൊണ്ട് ചികിത്സാഫലം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസറാണ് Acute Lymphoblastic Leukemia ഇത് ഒരു തരം രക്താർബുദം (Blood Cancer) ആണ്.  ഏറ്റവും പുതിയ കണക്കുപ്രകാരം  90 ശതമാനം ALL ബാധിച്ച കുട്ടികളെയും ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കും. അതായത്  10 ൽ 9 ALL രോഗികളായ കുട്ടികളെയും പരിപൂർണമായും ഭേദപ്പെടുത്താൻ സാധിക്കും.

ആധുനിക ചികിത്സ രീതിയും, ചികിത്സ നടക്കുമ്പോൾ മരുന്ന് കൃത്യമായി നൽകുകയും മരുന്നിൻ്റെ പാർശ്യഫലങ്ങൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതും കൊണ്ടാണ് ഈ ഒരു പുരോഗതി നേടാൻ സാധിച്ചത്.

ഇങ്ങനെയൊരു വെബ്‌സൈറ്റ് തയ്യാറാക്കുന്നതിൽ വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും പ്രോത്സാഹനങ്ങളും എനിക്കു നൽകിയ ഡോക്ടർ ലുലു മാത്യു, ഡോക്ടർ ഷാജഹാൻ, ഡോക്ടർ ആനന്ദകേശവ, ഡോ. സുരേഷ്‌കുമാർ ഇ.കെ., ഡോ. അനിൽ പാലേരി, ശ്രീ. ജെയിംസ് (യുകെ മലയാളം ന്യൂസ്),   ശ്രീ. മുഹമ്മദ് ഉനൈസ്, ശ്രീ. അജയ്‌ലാൽ, ശ്രീ. മുഹമ്മദ് നജീബ്, ശ്രീ. ഉവൈസ് ഇബ്രാഹിം എന്നിവരെയും നന്ദിപൂർവം സ്‌മരിക്കുന്നു.

കാൻസർ ബാധിച്ച കുട്ടികളെയും കുടുംബത്തെയും സഹായിക്കാൻ  സന്നദ്ധരായവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നു.

താൽപര്യമുള്ളവർ Childhoodcancerkerala@gmail.com എന്ന ഇ-മെയിലിലൂടെ ബന്ധപെടുക.

ഡോ. ആബിദീൻ

മാഞ്ചസ്റ്റർ യു കെ

കുട്ടികളിലെ കാൻസറിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ

കുട്ടികളിലെ കാൻസറിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ

വർഷത്തിൽ 15300ൽ പരം കുട്ടികളുടെ മാതാപിതാക്കൾ “നിങ്ങളുടെ കുട്ടിക്ക് കാൻസർ ഉണ്ട്” എന്ന് കേൾക്കുന്നുണ്ട്

കുട്ടികളുടെ കാൻസർ - അവലോകനം

വർഷത്തിൽ 15300ൽ പരം കുട്ടികളുടെ മാതാപിതാക്കൾ “നിങ്ങളുടെ കുട്ടിക്ക് കാൻസർ ഉണ്ട്” എന്ന് കേൾക്കുന്നുണ്ട്… ദിവസവും 43 കുട്ടികൾക്കെങ്കിലും അർബുദം കണ്ടെത്തുന്നുണ്ട്..പ്രതിവർഷം 40,000 ൽ അധികം കുട്ടികൾ കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നു. അർഹിക്കുന്ന വൈദ്യ സഹായം ലഭിക്കാത്തതിനാലോ, കണ്ടെത്താൻ വൈകുന്നതിനാലോ കാൻസർ ബാധിതരായ 12% കുട്ടികളും അതിജീവിക്കുന്നില്ല. അതിജീവിക്കുന്ന 60% കുട്ടികളും വന്ധ്യത, ഹൃദയസ്തംഭനം, ദ്വിതീയ അർബുദം എന്നിവ പോലുള്ള വൈകല്യങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു.

0
രോഗനിർണയം
0%
രോഗമുക്തി
0%
മരണം
വർഷത്തിൽ 15300ൽ പരം കുട്ടികളുടെ മാതാപിതാക്കൾ “നിങ്ങളുടെ കുട്ടിക്ക് കാൻസർ ഉണ്ട്” എന്ന് കേൾക്കുന്നുണ്ട്

കുട്ടികളുടെ കാൻസർ - അവലോകനം

വർഷത്തിൽ 15300ൽ പരം കുട്ടികളുടെ മാതാപിതാക്കൾ “നിങ്ങളുടെ കുട്ടിക്ക് കാൻസർ ഉണ്ട്” എന്ന് കേൾക്കുന്നുണ്ട്… ദിവസവും 43 കുട്ടികൾക്കെങ്കിലും അർബുദം കണ്ടെത്തുന്നുണ്ട്..പ്രതിവർഷം 40,000 ൽ അധികം കുട്ടികൾ കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നു. അർഹിക്കുന്ന വൈദ്യ സഹായം ലഭിക്കാത്തതിനാലോ, കണ്ടെത്താൻ വൈകുന്നതിനാലോ കാൻസർ ബാധിതരായ 12% കുട്ടികളും അതിജീവിക്കുന്നില്ല. അതിജീവിക്കുന്ന 60% കുട്ടികളും വന്ധ്യത, ഹൃദയസ്തംഭനം, ദ്വിതീയ അർബുദം എന്നിവ പോലുള്ള വൈകല്യങ്ങൾ അനുഭവിക്കേണ്ടിയും വരുന്നു.

0
രോഗനിർണയം
0%
രോഗമുക്തി
0%
മരണം

ശാസ്ത്രീയ തെളിവുകൾ നമ്മോട് പറയുന്നത്

നേരത്തെ രോഗത്തെ കണ്ടുപിടിക്കുന്നതിലൂടെയും, കൃത്യമായ ചികിത്സ നടത്തുന്നതിലൂടെയും കുട്ടികളിലെ കാൻസറിൻ്റെ അതിജീവന നിരക്ക് മെച്ചപ്പെടുത്താൻ സാധിക്കും.

കുട്ടികളുടെ മരണത്തിനു ഏറ്റവും സാധാരണമായ കാരണം കാൻസർ ആണ്.

ലോകത്തിൽ ഓരോ ദിവസവും 550 ഓളം കുട്ടികളിൽ കാൻസർ രോഗം നിർണ്ണയിക്കപെടുന്നു.

80 ശതമാനം കുട്ടികളിലെ കാൻസർ ഇന്ത്യ പോലെയുള്ള കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലാണ് കാണപ്പെടുന്നത്.

ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ കുട്ടികളിൽ കാൻസർ അതിജീവന നിരക്ക് ഇപ്പോഴും 50 ശതമാനത്തിൽ കുറവാണ്.

പാശ്ചാത്യ രാജ്യത്തെ കാൻസർ ബാധിച്ച കുട്ടികളിൽ 90 ശതമാനത്തോളം കുട്ടികൾ കാൻസർ രോഗത്തെ അതിജീവിക്കുന്നു.

ഓരോ വർഷവും 15 വയസ്സിനു താഴെയുള്ള ഏകദേശം 2,15000 കുട്ടികളിൽ കാൻസർ രോഗം കണ്ടുപിടിക്കുന്നു.

ഹോസ്പിറ്റലുകൾ

കാൻസർ ചികിൽസിക്കുന്ന ഹോസ്പിറ്റലുകൾ
Learn more

മരുന്നുകൾ

കാൻസറിനുള്ള മരുന്നുകൾ
Learn more

ഡോ. സൈനുൽ ആബിദീൻ

MBBS_Calicut University
DCH_Bombay University
FRCPCH_Royal College UK
MSC Oncology_Birmingham University UK
CCT_General Medical Council UK
Medical Education PostGraduation_Manchester University UK

Consultant
Pediatric Hematology & Oncology
Burjeel Hospital in Abu Dhabi

ഇന്ത്യയിലെ പഠനത്തിന് ശേഷം UK യിൽ കുട്ടികളുടെ കാൻസറിനെ കുറിച്ച് ഉപരിപഠനം നടത്തിയിരുന്നു. 15 വർഷത്തോളം UK യിലെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ കുട്ടികളുടെ കാൻസർ വിഭാഗത്തിൽ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നു.

അനുബന്ധ വെബ്‌സൈറ്റുകൾ

നിങ്ങളുടെ നിർദ്ദേശങ്ങൾ

    കൂടുതൽ വിവരങ്ങൾക്ക്

    ഡോ.സൈനുൽ ആബിദിനെ ബന്ധപ്പെടുകPhone: +97156 826 7564Mail: childhoodcancerkerala@gmail.com

    Copyright © 2020 : Made with & by Webcoffee Online Solutions